Hi Friends!!! I'm Hear................
എന്തിനാണ് പഠിക്കുന്നത് ?
ഈയിടെ നടന്ന ഒരു സര്‍വ്വേയില്‍ ലോകത്തില്‍ ഏറ്റവും ആത്മവിശ്വാസം ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇന്ത്യക്കാര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഉടനെ ജോലി നേടാന്‍ കഴിയും എന്ന് ഭൂരിഭാഗം പേരും കരുതുന്നു.എന്നാല്‍ ഒരിടത്തും സ്വാധീനം ചെലുത്താന്‍ കഴിവില്ലാത്ത സാധാരണക്കാരനായ മലയാളി യുവാവിനു ആ വിശ്വാസം എത്രമാത്രം ഉണ്ടെന്നറിയില്ല.കേരളത്തില്‍ ജോലി സാദ്ധ്യതകള്‍ കുറവായതുകൊണ്ട് നേരിട്ട് ജോലിസാധ്യതകള്‍ കണ്ടറിയാന്‍ അവനു കഴിയുന്നില്ല. പലപ്പോഴും വിദ്യാഭ്യാസം പൂര്‍ത്തി ആകുന്ന സമയത്തായിരിക്കും വിദ്യാര്‍ത്ഥി വന്നു സഹോദരനോടോ മാതാപിതാക്കളോടോ പരതി പറയുന്നത് താന്‍ തിരഞ്ഞെടുത്ത കോഴ്സ് ജോലി സാദ്ധ്യത കുറവ് ഉള്ളത് ആണെന്ന്. .ഇത്തരം ഒരു സാഹചര്യം നേരിടാതിരിക്കാന്‍ ഉന്നത വിദ്യാഭ്യാസം സഹോദരനായാലും മക്കള്‍ക്കായാലും ഏത് മേഖലയില്‍ വേണം എന്ന് തിരഞ്ഞെടുകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏത് വിഷയത്തില്‍ ബിരുദം നേടിയവര്‍ ആണ് ജോലി നേടിയത് എന്നല്ല വരും വര്‍ഷങ്ങളില്‍ ഏത് മേഖല ആണ് ശ്രദ്ധ നേടാന്‍ പോകുന്നത് എന്നാണ് നോക്കേണ്ടത്.അത്തരം ഒരു മേഖല ഏതെന്നു ചോദിച്ചാല്‍ ഇന്ന് സിവില്‍ എഞ്ചിനീയറിംഗ് എന്ന് നിസ്സംശയം പറയാം.ഏതാനും വര്‍ഷം മുന്‍പ് വരെ എഞ്ചിനീയറിംഗ് കോളേജുകളില്‍ കുറച്ചുബ്രാഞ്ചുകള് മാത്രം ആണ് ഉണ്ടായിരുന്നത്.സിവിള്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകള്‍ ഇല്ലാത്തകോളേജുകള് ഉണ്ടായിരുന്നില്ല. തൊണ്ണൂറുകളില്‍ ഇന്ത്യയില്‍ ഐ ടിരംഗത്ത് ഉണ്ടായ മുന്നേറ്റം വിദ്യാഭ്യാസ മേഖലയിലും പ്രതിഫലിച്ചു. വിവിധ തരം ഐ ടി കോഴ്സ്കള്‍ ,ഇലക്ട്രോണിക്സ് ,കമ്യൂനികെഷന്സ് തുടങ്ങിയ വിഷയങ്ങള്‍ മാത്രം പഠിപ്പിക്കാനുള്ള സ്ഥാപനങ്ങള്‍ മാത്രം ആയി എഞ്ചിനീയറിംഗ് കോളേജുകള്‍ മാറി.ഓരോ വിഷയത്തിനും 60 സീറ്റുകള്‍ വീതം ഉണ്ടായിരുന്ന ചിലകോളേജുകളില്‍ ഐ ടി ബ്രാഞ്ചുകളില്‍ സീറ്റ് 120 ആയി.സിവില്‍ എഞ്ചിനീയറിംഗ് ഏതോ അപരിഷ്കൃതര്‍ പഠിക്കുന്ന കോഴ്സ് ആയി മാറി.പല കോളേജുകളില്‍ നിന്നും ഈ ബ്രാഞ്ച് മൊത്തമായും അപ്രത്യക്ഷമായി.പുതിയ കോളേജുകള്‍ ഇങ്ങിനെ ഒരു ബ്രാഞ്ച് ഉണ്ടായിരുന്നതായി അറിയാത്തവരെപ്പോലെ പെരുമാറി.നിര്‍ഭാഗ്യത്തിനു സിവില്‍ എടുക്കേണ്ടി വന്നവര്‍ അത് പുറത്തു പറയാന്‍ മടിച്ചു.ഇന്ത്യയില്‍ ഇന്ന് മൊത്തം ഉള്ള 1700 അംഗീകൃത എഞ്ചിനീയറിംഗ് കോളേജുകളില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠിപ്പിക്കുന്നത് വെറും 200 കോളേജുകളില്‍ മാത്രം ആണ്. ഗള്‍ഫില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ സിവില്‍ എഞ്ചിനീയര്മാര്ക്കുണ്ടായ വന്‍ ഡിമാന്റ് കണ്ടു ഭ്രമിച്ചു മക്കളെ സിവില്‍ എഞ്ചിനീയറിംഗ് പഠിപ്പിച്ചേക്കം എന്നു കരുതി റിസ്ക് എടുത്ത മാതാപിതാക്കള്‍ ഇന്ന് അങ്കലാപ്പില്‍ ആണ്.തങ്ങള്‍ക്കു തെറ്റ് പറ്റി എന്നു അവര്‍ കരുതുന്നു . എന്നാല്‍ സത്യം അതല്ല. ഒരുപക്ഷെ ഇന്ത്യ ഒരിക്കലും കണ്ടിട്ടില്ലാത്ത ഡിമാന്റ് ആണ് വരും വര്‍ഷങ്ങളില്‍ സിവില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഉണ്ടാകാന്‍ പോകുന്നത്.ഇന്നത്തെ വളര്‍ച്ചാനിരക്ക് നില നിര്‍ത്താന്‍ ഇന്ത്യക്ക് പ്രതി വര്‍ഷം 70000 സിവില്‍ എഞ്ചിനീയര്‍ കൂടുതല്‍ ആയി ആവശ്യം വരും.എന്നാല്‍ ഒരു വര്‍ഷം ഇന്ത്യയില്‍ സിവില്‍ എഞ്ചിനീയറിംഗ് ബിരുദം നേടുന്നവര്‍ 12000 മാത്രം.അത് കൊണ്ട് ഗ്ലാമര്‍ നോക്കാതെ "സിവില്‍ എഞ്ചിനീയറിംഗ് പഠിക്കൂ , ഇന്ത്യയുടെ ഭാവിയുടെ പടനായകരാകൂ ....."
Friends Can see Some Interior Designing Pictures. So you Improve Your Career.